Loading...
Entertainment

വിഷ്ണു ഉണ്ണികൃഷ്ണന് ആശംസകളുമായി മമ്മൂക്കയും ലാലേട്ടനും; കൊച്ചിയിലെ ആഘോഷരാവായി വിവാഹ റിസപ്ഷൻ..!!

Written by David John

മലയാള സിനിമയിലെ പ്രമുഖരായ മൂന്നു യുവ താരങ്ങളുടെ വിവാഹം ആയിരുന്നു ഫെബ്രുവരി 2 നു. പാർവതി നമ്പ്യാർ ഗുരുവായൂരിൽ വിവാഹിതയായപ്പോൾ. വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം കോതമംഗലത്തും തുടർന്ന് റിസപ്ഷൻ കൊച്ചിയിലും ആയിരുന്നു. ബാലു വര്ഗീസ് കൊച്ചി ചേരാനെല്ലൂർ വെച്ച് വിവാഹം കഴിച്ചപ്പോൾ തുടർന്ന് പരിപാടികൾ നടന്നത് വല്ലാർപാടത്ത് വെച്ച ആയിരുന്നു.

ഇന്നലെ ഏറ്റവും താരനിബിഢമായ വിവാഹ റിസപ്ഷൻ നടന്നത് നടനും തിരക്കഥാകൃത്തും ആയ വിഷ്ണു ഉണ്ണികൃഷ്ണന്റെ ആയിരുന്നു എന്ന് വേണം പറയാൻ. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തന്നെ ആയിരുന്നു മുഖ്യാതിഥികൾ. കൂടാതെ അനു സിതാര , ബിബിൻ ജോർജ് , നമിത പ്രമോദ് തുടങ്ങിയ താരങ്ങളും പങ്കെടുത്തു. വീഡിയോ കാണാം

About the author

David John