മലയാള സിനിമയിൽ ഏറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തിയ ചിത്രം ആണ് ദുൽഖർ സൽമാൻ നിർമ്മിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യം ഉണ്ട് എന്ന ചിത്രം.
ഏറെ ചിരിയും അതിന് ഒപ്പം ചെറിയ മാസ്സും കാണിക്കുന്ന ചിത്രമാണ്. കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നിയ ചിത്രം തീയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ചെറിയൊരു ആക്ഷൻ സീൻ മാത്രം ഉണ്ടെങ്കിൽ കൂടിയും സുരേഷ് ഗോപിയുടെ പഴയ വീര്യം ഒട്ടും ചോരാത്ത സീൻ ആണ്.
സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ശോഭന, ദുൽഖർ സൽമാൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സുരേഷ് ഗോപി ഇത്രയും കാലം ചെയ്തിട്ടുള്ള ചിത്രത്തിൽ നിന്നും വ്യത്യസ്തമായി മാസും ക്ലാസും സൈക്കോയും എല്ലാം ചേരുന്ന കഥാപാത്രം ആണ് മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം.