Loading...
Cinema

പ്രണവിന്റെ ഹൃദയം കൊച്ചിയിൽ നിന്നും പാലക്കാടിലേക്ക്; കല്യാണിയും പ്രണവും വീണ്ടും ഒന്നിക്കുമ്പോൾ..!!

Written by David John

താര പുത്രനും താരപുത്രിയും നായകനും നായികയുമായി എത്തുമ്പോൾ സംവിധാനം ചെയ്യുന്നത് മറ്റൊരു താരപുത്രൻ. പ്രണവ് മോഹൻലാൽ നായകനായി കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഹൃദയം ഷൂട്ടിങ് കൊച്ചിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

Advertisement

കൊച്ചിയിലെ ഷെഡ്യൂളിൽ ജോയിൻ ചെയ്ത പ്രണവ് തുടർന്ന് പാലക്കാടു ഉള്ള രണ്ടാം ഷെഡ്യൂളിൽ ഉണ്ട്. രണ്ട് ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് പാലക്കാട് ഉള്ളത്. തുടർന്ന് ചിത്രം ചെന്നൈയിലേക്ക് ഷിഫ്റ്റു ചെയ്യും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചെന്നൈ ആണ്.

ചെന്നൈയിൽ ഉള്ള ലൊക്കേഷനിൽ ആയിരിക്കും കല്യാണി പ്രിയദർശൻ ജോയിൻ ചെയ്യുക. ഏപ്രിൽ ആദ്യ വാരം ആയിരിക്കും ഇത്. ദർശന രാജേന്ദ്രൻ, അജു വർഗീസ്, ബൈജു സന്തോഷ്, രഞ്ജി പണിക്കർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നവാഗതനായ വിശ്വജിത് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ആനന്ദ് സി ചന്ദ്രന്റെ ശിഷ്യൻ ആണ് വിശ്വജിത്. മെരിലാൻഡിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌ണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്. ഓണം റിലീസ് ആയി ചിത്രം തീയറ്ററുകളിൽ എത്തും.

Hridayam malayalam movie – pranav mohanlal, kalyani priyadarshan, vineeth sreenivasan

About the author

David John