പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ പ്രണവ് മോഹൻലാൽ അർജുൻ പ്രഭു സുനിൽ ഷെട്ടി കല്യാണി പ്രിയദർശൻ കീർത്തി സുരേഷ് സിദ്ദിഖ് മധു ബാബുരാജ് തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്.
വമ്പൻ ആവേശത്തോടെ ആരാധകരും അതിനൊപ്പം സിനിമ ലോകവും കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം മാർച്ച് 26 നു അഞ്ചോളം ഭാഷകളിൽ റിലീസ് ചെയ്യും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ വാർത്തകൾ അനിരുന്ധമാക്കുന്ന രീതിയിൽ ആണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ എത്തി ഇരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ് ഹിന്ദി തെലുങ്ക് ചൈനീസ് ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകമെമ്പാടും 5000 തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ സന്തോഷ് ടി കുരുവിള ഡോ. സി ജെ റോയ് എന്നിവർ ചേർന്നാണ്.