പ്രേക്ഷകരെ പോലെ അതീവ ആകാംക്ഷയിലാണ് താരങ്ങളും മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം കാത്തിരിക്കുന്നത്. മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാകും ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന് നടന് സിദ്ദിഖ്. ചിത്രത്തിലെ തന്റ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
2019 – 20 കാലഘട്ടത്തിൽ എത്തുന്ന രണ്ടാമത്തെ ചരിത്ര സിനിമയാണ് മരക്കാർ. മമ്മൂട്ടി നായകനായി എത്തിയ മാമാങ്കത്തിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു സിദ്ദിഖ്. അതുകൊണ്ടു തന്നെ സിദ്ദിഖിന്റെ വാക്കുകൾ രണ്ടു ചിത്രങ്ങളെയും താരതമ്യം ചെയ്യുന്നതിന് തുല്യമാണ്. ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നെന്ന് സിദ്ദിഖ്. ചിത്രത്തിൽ പട്ടുമരയ്ക്കാർ എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്.
മലയാളത്തിൽ ഇന്നുവരെ വന്നിട്ടുളളതിൽ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും ഇത്. വിശാലമായ കാന്‍വാസില്‍ എടുത്തിരിക്കുന്ന സിനിമയാണിത്. കുഞ്ഞാലി മരക്കാര്‍ എന്ന ഇതിഹാസ പുരുഷന്റെ കഥ ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന സിനിമയായാണ് പ്രിയദര്ശന് ഷൂട്ട് ചെയ്തത്.
ഈ ചിത്രത്തിലൂടെ ഓരോ കാര്യങ്ങൾ അറിയാനും പഠിക്കാനുമുളള അവസരം തനിയ്ക്ക് ഉണ്ടായി. ഓരോ ദിവസം സെറ്റിൽ വന്ന് നോക്കുമ്പോൾ ഏറെ കൗതുകമാണ് തോന്നുന്നത്. കാരണം ഇതൊക്കെ എങ്ങനെയുണ്ടാക്കി എന്നാണ് ചിന്തിക്കുന്നത്.
ഒരു ഹോളിവുഡ് സിനിമ ഒരുക്കിയ പോലെയാണ് ഈ സിനിമ നമുക്ക് മുന്നിലേക്കെത്തുന്നതെന്നും സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ 37 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. ഓരോ ദിവസവും രാവിലെ ലൊക്കേഷനില്‍ വരുന്നു ഷൂട്ടിംഗ് നടക്കുന്നു. ഞാന്‍ എന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പക്ഷെ ഈ സിനിമയില്‍ ഞാന്‍ അങ്ങനല്ല. ഓരോ ദിവസവും ഞാന്‍ സെറ്റിലെത്തുന്നത് വലിയ കൗതുകത്തോട് കൂടിയാണ് സെറ്റിലെത്തുന്നത്.കാരണം കപ്പല്‍ മുതല്‍ കടല്‍ വരെ ഞങ്ങള്‍ ഉണ്ടാക്കിയിട്ടാണ് ഞങ്ങൾ സിനിമ എടുത്തിരിക്കുന്നത്.