മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രത്തിന് ഒപ്പം ഏറ്റവും വലിയ കാസ്റ്റിംഗ് നടന്ന മലയാള സിനിമയും ഒരുപക്ഷെ മരക്കാർ അറബിക്കടലിന്റെ സിംഹം ആയിരിക്കും.
മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, സിദ്ദിഖ്, മധു, ബാബുരാജ് തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്.
മാർച്ച് 26 നു ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ലോകമെമ്പാടും 5000 തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ സന്തോഷ് ടി കുരുവിള ഡോ. സി ജെ റോയ് എന്നിവർ ചേർന്നാണ്. ചിത്രം റിലീസ് ചെയ്യാൻ ഇനിയും 40 ദിവസത്തിൽ ഏറെ ഉള്ളപ്പോൾ അഭൂതമായ ഫാൻസ് ഷോ തന്നെയാണ് ചിത്രത്തിന് വേണ്ടി ആരാധകർ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ സാങ്കേതിക തികവ് കൊണ്ട് ഞെട്ടിക്കുന്ന ചിത്രമായി മരക്കാർ എത്തുമ്പോൾ രാത്രി 12 മണിക്ക് തുടങ്ങും ആദ്യ ഫാൻസ് ഷോകൾ. ഇത് മാത്രം 100 ൽ കൂടുതൽ ആണ് ഉള്ളത്. കൂടാതെ പുലർച്ചെ 4 മണിക്ക് നടക്കുന്ന ഫാൻസ് ഷോ 130 ൽ കൂടുതൽ ആണ് ഉള്ളത്. രാവിലെ 8 മണിക്കും ചിത്രത്തിനായി ഫാൻസ് ഷോ ഒരുക്കിയിട്ടുണ്ട്.
ഇതും ഏതാണ്ട് 80 ൽ അധികം ഉണ്ട്. ഇതുവരെ ഉള്ള മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ ഫാൻസ് ഷോ നടക്കാൻ പോകുന്നതും മറക്കാരിനു ആയിരിക്കും. 500 ൽ കൂടുതൽ ഫാൻസ് ഷോ ഒരുക്കാൻ ആണ് ആരാധകർ പദ്ധതി ഇടുന്നത്. ആദ്യ ദിനം കളക്ഷൻ റെക്കോർഡ് തന്നെ ആയിരിക്കും. കാത്തിരിക്കാം അല്ലെ..