മലയാളത്തിന്റെ മെഗാതാരമാണ് മമ്മൂട്ടി. മോഹൻലാൽ എന്ന താരത്തിനെ അപേക്ഷിച്ചു തീർത്തും ഗൗരവക്കാരനായ മലയാളത്തിന്റെ ഏറ്റവും സീനിയർ ആയ നായകൻ കൂടിയാണ് മമ്മൂട്ടി. മോഹൻലാൽ എല്ലാവരോടും ചിരിച്ചും കളിച്ചും ഇടപെഴുകുമ്പോൾ മമ്മൂട്ടി കുറച്ചു ഗൗരവം ആയി ആണ് എല്ലാവരോടും ഇടപെഴുകുന്നത്. ഇപ്പോഴും ചെറിയ ഒരു അകലം സൂക്ഷിക്കുന്നു.
എന്നാൽ മറ്റുള്ളവരുടെ കാഴ്ചപ്പാട് പോലെ അല്ല മമ്മൂട്ടി. വളരെ അധികം സൗഹൃദം സൂക്ഷിക്കുന്ന ആളും അടുപ്പം കാണിക്കുന്ന ആളും ആണ് ഇക്ക എന്ന് താരങ്ങൾ തന്നെ പറയുന്നു. സാധാരണക്കാരനായ ഒരു മനുഷ്യൻ തന്നിലും ഉണ്ടെന്നു അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടും ഉണ്ട്. അത്തരത്തിൽ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയ മുരളിയുമായി ഉള്ള ശത്രുതയെ കുറിച്ചാണ് അദ്ദേഹം മനസ്സ് തുറന്നത്.
മുരളിക്ക് തന്നോട് തോന്നിയ പിണക്കത്തിന് കാരണം പക്ഷെ ഇന്നും മമ്മൂട്ടിക്ക് അറിയില്ല എന്നുള്ളതാണ് മറ്റൊരു സത്യം. മദ്യപിക്കുന്ന ശീലം ഉള്ള ആൾ അല്ല ഞാൻ. പക്ഷെ ആരെങ്കിലും കുടിച്ചതിനു ഞാൻ ബില്ല് കൊടുത്തിട്ടുണ്ട് ഉണ്ടെങ്കിൽ അത് മുരളിയുടേത് മാത്രം ആയിരിക്കും. മുരളിയുമായി പ്രത്യേക ഒരു അടുപ്പം ഉണ്ട്.
ഞങ്ങൾ അഭിനയിക്കുന്ന സിനിമകളിൽ എല്ലാം ഒരു ഇമോഷണൽ ലോക്ക് ഉണ്ടാക്കറും ഉണ്ട്. എന്നാൽ പെട്ടന്ന് ഒരു ദിവസം മുരളിക്ക് മമ്മൂട്ടി ശത്രു ആകുക ആയിരുന്നു. എന്താണ് എന്ന് കാരണം പോലും പറയാതെ മുരളി യാത്രയായി ഒരിക്കലും തിരിച്ചു വരവ് ഇല്ലാതെ. കണ്ണുകൾ നിറഞ്ഞാണ് മമ്മൂട്ടി ഇക്കാര്യം അഭിമുഖത്തിൽ പറയുന്നത്.