Loading...
Cinema Entertainment Review

കമ്മാരൻ എന്ന സംഭവം. റിവ്യൂ ഇതാ

Written by David John

കമ്മാരൻ എന്ന സംഭവം ❤

ആദ്യമായി ഒരു സിനിമ ആദ്യഷോ കണ്ട് ഇത് genre ആണെന്ന് പോലും പറയാനാവാത്ത ഒരവസ്ഥ.. ആദ്യമേ ഒരു കാര്യം, ഒരു സിനിമയുടെ ടാഗ് ലൈൻ എന്നത് നമ്മൾ വായിച്ചു ചിന്തിച്ചുകൂട്ടുന്നത് തന്നെ ആവണം എന്ന് യാതോരു നിർബന്ധവും ഇല്ല.. അതായത് ഇതൊരു ചരിത്രസിനിമ ആണോ അല്ലയോ എന്നത് കാണുന്ന ആളെയും കാണുന്ന പ്രേക്ഷകനെയും അനുസരിച്ചിരിക്കും, എന്നാൽ പൂർണ്ണമായും അങ്ങനെ അല്ലതാനും.. ദിലീപിന്റെ കരിയറിൽ ഇന്നോളമില്ലാത്ത വ്യത്യസ്തമായ ഒരു സിനിമ തന്നെയാണ് കമ്മാരസംഭവം.. ഒരു കംപ്ലീറ്റ് ദിലീപ് ഷോ എന്ന് തന്നെ വിളിക്കാം, ഇന്നോളമുള്ളതിൽ വച്ചൊരു മികച്ച പ്രകടനവും.. ആദ്യപകുതി ഒരു പഴയകാലസിനിമയെന്ന നിലയിൽ മികച്ചുനിൽക്കുമ്പോൾ സ്പൂഫിനെ വെല്ലുന്ന സീനുകൾ രണ്ടാം പകുതിയെയും കാണാൻ കാത്തിരുന്ന ക്ലൈമാക്സും കമ്മാരസംഭവത്തെ നല്ലൊരു സിനിമാനുഭവമാക്കി മാറ്റുന്നു.. രണ്ടാം പകുതിയിൽ മറ്റൊരു വെളിപാടിന്റെ പുസ്തകത്തിനുള്ള സ്കോപ്പ് ഉണ്ടായിരുന്നിട്ടും ആദ്യം മുതലുള്ള സംവിധായകന്റെ കയ്യടക്കം അത് പരിഹരിക്കുന്നു, മാത്രമല്ല ഇങ്ങനെ പറയാൻ കാരണമായ സീനുകളിൽ വരെ തട്ടിക്കൂട്ട് പരിപാടിക്ക് പകരം ക്വാളിറ്റിയിൽ ശ്രദ്ധ ചെലുത്തിയത് കൊണ്ടുതന്നെ ആണ്..

ദിലീപ് തന്നെയാണ് സിനിമയുടെ pivot.. മൊത്തം 5 ഗെറ്റപ്പുകളിൽ ഒരു കുറ്റവും പറയാനാവാത്ത പ്രകടനം.. വളരെക്കാലത്തിനു ശേഷം സ്ഥിരം കോമഡി ഐറ്റംസിൽ നിന്നുള്ള മാറ്റത്തിലേക്കുള്ള കാൽവയ്പ്പായിരുന്നു രാമലീല എങ്കിൽ അതിന്റെ ചുവടുറപ്പിക്കൽ എന്ന് വിളിക്കാവുന്ന പ്രകടനം.. ഫാമിലി പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള സകലതും തികഞ്ഞൊരു കമ്മാരനെ ആയിരുന്നു പാട്ടും ടീസറിലുമെല്ലാം (ആ ടീസർ ഈ പടത്തിന്റെ അല്ലായിരുന്നു കേട്ടോ!!) കണ്ട് പ്രതീക്ഷിച്ചതെങ്കിൽ അവയെയെല്ലാം തകിടം മറിക്കുന്ന charecter moulding തന്നെയാണ് കമ്മാരനെ ഒരു സംഭവമാക്കുന്നത് (There is a Hero in every Villain-ഉണ്ണികൃഷ്ണൻ.Jpg)..
സിദ്ധാർത്ഥിന്റെ പ്രകടനം ഞെട്ടിച്ചു, ഫഹദ് ഫാസിൽ reject ചെയ്തൊരു റോൾ പേരുദോഷം കേൾപ്പിക്കാതെ നന്നായി ചെയ്തു..
മുരളി ഗോപി, നമിത, ഇന്ദ്രൻസ്, സിദ്ദീഖ് വിജയരാഘവൻ, ശ്വേത മേനോൻ എന്നിങ്ങനെ വമ്പൻ താരനിരയിലെ ആരും മോശമാക്കിയില്ല..

ടെക്നിക്കൽ സൈഡ്സിലും അതിന്റെതായ ക്വാളിറ്റി കമ്മാരസംഭവത്തിനുണ്ട്.. ഛായാഗ്രഹണം ഗംഭീരം.. ഗംഭീരഫ്രെയിമുകൾ, പഴയകാലത്തെ shading എല്ലാം മികച്ചു നിന്നു.. ഗോപി സുന്ദർ മൊത്തത്തിൽ അഴിഞ്ഞാടിയിട്ടുണ്ട്.. മുരളി ഗോപി പാടിയ പാട്ട് നിലവിളി പോലെ തോന്നി, ബാക്കി പാട്ടുകൾ കൊള്ളാം.. ബിജിഎം അതിഗംഭീരം.. റസ്സൂൽ പൂക്കുട്ടി ഉൾപ്പെട്ട സൗണ്ട് ഡിപ്പാർട്മെന്റ്, 6ഓളം സ്ടണ്ട് മാസ്റ്റേഴ്സ് (മാസ്റ്റർ പീസ് പോലെ ആരും വന്നത് വെറുതെ ആയില്ല എന്നത് വേറൊരാശ്വാസം) എന്നീ ഘടകങ്ങളും 3 മണിക്കൂർ എന്ന വമ്പൻ ലെങ്ങ്തിനെ മറികടക്കുന്നുണ്ട്..

Rating- 3.5/5

ഡയലോഗുകൾ കേൾക്കാൻ മാത്രമല്ല, അവയിൽ ചിന്തിക്കാനുള്ളവയും ഉണ്ടെന്ന് കരുതുന്നവർക്കും സർക്കാസം ഇഷ്ടപ്പെടുന്നവർക്കും ധൈര്യമായി കാണാവുന്നൊരു കംപ്ലീറ്റ് ദിലീപ് ഷോ, അതാണ് കമ്മാരസംഭവം..

  • © Devadath ( Movie street )

About the author

David John