മലയാള സിനിമയുടെ ബോക്സോഫീസിൽ മോഹൻലാൽ എന്ന സൂപ്പർ താരം തകർക്കാൻ ബാക്കിയില്ലാത്ത റെക്കോർഡുകൾ ഒന്നും തന്നെയില്ല. അത് പോലെ തന്നെ തൻ്റെ മിനിസ്ക്രീൻ എൻട്രിയിലും പ്രേക്ഷകരിൽ സന്തോഷവും ആഹ്ളാദവും നിറയ്ക്കാൻ മോഹൻലാൽ എന്ന നടന വൈഭവത്തിന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..
അമൃത ടി വി യിൽ സംപ്രേക്ഷണം ആരംഭിച്ച ‘ലാൽസലാം – ദി കംപ്ലീറ്റ് ആക്ടർ ഷോ’ എന്ന പരിപാടി കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതലാണ് ഓൺ എയറിൽ പോയി തുടങ്ങിയത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാൽ എന്ന നടൻ കേന്ദ്ര ബിന്ദുവാകുന്ന ഷോ, അദ്ധേഹത്തിന്റെ സിനിമാ യാത്രയിൽ മാത്രമായി ഒതുക്കാതെ സാമൂഹ്യമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ഒരു വേദി കൂടിയാക്കി മാറ്റിയതിൽ ഇതിന്റെ അണിയറക്കാർ അഭിന്ദനമർഹിക്കുന്നത്.
ഒന്നേകാൽ മണിക്കൂർ ദൈർഘ്യമേറിയ ഈ പരിപാടിയുടെ ആദ്യത്തെ എപ്പിസോഡിൽ തകർപ്പനൊരു ചെണ്ട മേളത്തോടെയും ഒരു കൂട്ടം കലാകാരികൾ അവതരിപ്പിച്ച ലാസ്യ മനോഹരമായ മോഹിനിയാട്ടത്തിന്റെയും അകമ്പടിയോടെയാണ് മോഹൻലാൽ വേദിയിലേക്ക് ‘രാജകീയ’ എൻട്രി നടത്തിയത്.
മോഹൻലാൽ തന്നെ മികച്ച ഒരു അവതാരകന്റെ കൈയടക്കത്തോടെ പ്രേക്ഷകരെ തന്റെ ഷോയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.
പിന്നീടായിരുന്നു ഈ ഷോയുടെ അവതാരകയായ മീര നന്ദൻ എത്തുന്നത്.
ആദ്യ എപ്പിസോഡിൽ മഞ്ജു വാര്യർ, സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ് കുമാർ, നടൻ ടി പി മാധവൻ, ഗായിക കെ എസ് ചിത്ര എന്നിവർ അടങ്ങിയ ‘ആറാം തമ്പുരാൻ’ തീം എത്തിയപ്പോൾ ശനിയാഴ്ചയിലെ രണ്ടാമത്തെ എപ്പിസോഡിൽ മണിയൻ പിള്ള രാജു, കുഞ്ചൻ, രേഖ, അശോകൻ എന്നിവർ അടങ്ങിയ ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിന്റെ ടീമാണ് എത്തിയത്.
ഏറെ നാളുകൾക്കു ശേഷം അമൃത tv സൂപ്പർ 5 ചാനെൽ ലിസ്റ്റിൽ ഇടം പിടിക്കും എന്നാണ് അനലിസ്റ്റുകൾ കണക്കാക്കുന്നത് .ഇപ്പോൾ നിലവിൽ അമൃത മറ്റു ചാനലുകൾ നിന്നും വളരെ പിന്നിലാണ്, ഏഷ്യാനെറ്റ് , സൂര്യ, മഴവിൽ മനോരമ, ഫ്ലവർസ് എന്നവരുടെ ഒപ്പം ഈ ഒറ്റ ഷോ കൊണ്ടു തന്നെ അമൃത എത്തി ചേരും എന്നാണ് അണിയറ പ്രവർത്തകരുടെ കണക്കുകൂട്ടൽ
ഈ ഷോയിലൂടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉള്ള പ്രൈം ടൈം അമൃത ടി വി സ്വന്തമാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. അടുത്ത ആഴ്ച വരുന്ന ബാർക്ക് റേറ്റിംഗിൽ ഇത് ചാനലിന് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. എതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യം ഉണ്ടായിരുന്ന ചാനൽ പുറത്ത് വിട്ട മികച്ച പ്രൊമോ വീഡിയോകളും പ്രേക്ഷകരിൽ ഈ ഷോയെക്കുറിച്ചുള്ള ആകാംക്ഷ ജനിപ്പിക്കുന്നതിന് സഹായകരമായി.
ഇതിനൊപ്പം അമൃത ടി വി എച്ച് ഡിയിലേക്ക് മാറിയതും ‘ലാൽസലാം’ പോലെ ഇത്രയും വലിയ ഒരു ഷോയിൽ പരസ്യങ്ങളുടെ അതിപ്രസരം ഇല്ല എന്നതും ഈ പരിപാടിയിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിക്കാൻ വരും ദിവസങ്ങളിൽ സാധിക്കും.