നടി ആക്രമിക്കപ്പെട്ട കേസിലെ പോലീസ് അന്വേഷണത്തിലെ ലൂപ്പ് ഹോളുകളില്‍ പിടിച്ച് പ്രോസിക്യൂഷനെ സമ്മര്‍ദ്ദത്തിലാക്കി അഡ്വ.രാമന്‍പിള്ള. കേസില്‍ ചൊവ്വാഴ്ചത്തെ വാദം നാലുമണിക്കൂര്‍ നീണ്ടു. കേസില്‍ ദിലീപിനെ പ്രതിയാക്കാനുതകുന്ന യാതൊരു തെളിവും പ്രോസിക്യൂഷന് ലഭിച്ചിട്ടില്ലെന്നാണ് രാമന്‍പിള്ളയുടെ വാദം. പള്‍സര്‍ സുനിക്ക് പണത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. അതിനാലാണ് അവര്‍ ഒന്നരക്കോടിരൂപയുടെ കഥ പറയുന്നത്.
കേസില്‍ ഇതുവരെ 9 മൊബൈല്‍ ഫോണുകളും 11 സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പക്ഷെ അവയില്‍ നിന്നൊന്നും ദിലീപിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണ ചുമതല ഐജി ദിനേന്ദ്ര കശ്യപിനായിരുന്നു. പക്ഷെ ബി സന്ധ്യ കേസില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രകാരം പ്രവര്‍ത്തിച്ചു. ചെറുപ്രായത്തില്‍ മുതലേ പള്‍സര്‍ സുനി ക്രിമിനല്‍ സ്വഭാവം ഉള്ളയാളാണ്. നിലവില്‍ 28 കേസുകള്‍ സുനിക്കെതിരെയുണ്ട്. ഇത്തരത്തില്‍ കുറ്റവാസനയുള്ളയാളുടെ വാക്കുകളെ മുഖവിലയ്ക്ക് എടുത്ത് എങ്ങനെ ദിലീപിനെപ്പോലെയുള്ള ജനപ്രിയ നായകനെ എങ്ങനെ പ്രതിസ്ഥാനത്ത് നിര്‍ത്തും.
ജയിലില്‍ നിന്ന് എഴുതിയെന്ന് പറയുന്ന കത്ത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. രമ്യ നമ്പീശന് ഉള്‍പ്പടെ ഈ കേസിലെ സാക്ഷികളെല്ലാം ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം ഉള്ളവരാണ്. ക്വട്ടേഷനാണെന്ന് നടി ആദ്യം തന്നെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഇതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ആരെയെങ്കിലും സംശയമുണ്ടോയെന്ന് പോലും പൊലീസ് ചോദിച്ചിട്ടില്ല. ഇത് മറ്റാരെയോ രക്ഷിക്കാനാണ് ദിലീപിന്റെ അഭിപാഷകന്‍ ചൂണ്ടിക്കാട്ടുന്നു.
ഒന്നരക്കോടി നല്‍കാമെന്ന് ദിലീപ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സുനി പറയുന്നു. ഈ കേസില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ നേരത്തേ പണം കൊടുത്ത് ദിലീപ് കേസ് ഒതുക്കില്ലേ..? രാമന്‍പിള്ള ചോദിച്ചു.