പത്തുവര്‍ഷത്തിലധികം നീണ്ട കരിയറിലൂടെ തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ നായികയായി മാറിയ നടിയാണ് നയന്‍താര. അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര തൻറ്റെ കരിയറിനെ കുറിച്ച് മനസ്സു തുറന്നു. തൻറ്റെ നായകന്‍മാരെക്കുറിച്ചും വിവാദങ്ങളെ കുറിച്ചും നയന്‍താര അഭിമുഖത്തില്‍ മനസു തുറന്നു .നയൻസിൻറ്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രമായ രാജാ റാണിയില്‍ തൻറ്റെ നായകനായി അഭിനയിച്ച ആര്യയുടെ ഒരു സ്വഭാവത്തെ കുറിച്ചും നയന്‍താര ആ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
ഇത്തവരെയുള്ള എൻറ്റെ നായകന്‍മാരില്‍ ഏറ്റവും കുസൃതിക്കാരനാണ് ആര്യ. ഗൗരവമായിട്ട് ഒരിക്കല്‍പോലും ആര്യയെ കാണുവാൻ സാധിച്ചില്ല . ഗൗരവമുള്ള രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാകുമ്പോള്‍ പോലും ആര്യയുടെ മുഖത്തു ചിരിയുണ്ടാകും. തമാശ പറയും. മറ്റൊരു ശീലം കൂടെ ആര്യക്കുണ്ട്. ഒപ്പം അഭിനയിച്ച എല്ലാ നായികമാരോടും പറയും, നിന്നെയാണ് എനിക്ക് ഏറ്റവും ഇഷ്‍ടമെന്ന്. പല അവസരങ്ങളും ഇക്കാര്യം എനിക്ക് മനസ്സിലായിട്ടുണ്ട്- നയന്‍താര അഭിമുഖത്തിൽ പറയുന്നു.
Loading...